Skip to main content

വാഹന പാർക്കിംഗിനുള്ള ലേലം

             നെയ്യാറ്റിൻകര ജനറൽ ആശുപത്രി കോമ്പൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് 2024 ആഗസ്റ്റ് ഒന്നു മുതൽ 2025 ജൂലൈ 31 വരെ ഫീസ് പിരിക്കുന്നതിനുള്ള അവകാശം പരസ്യമായി ലേലം ചെയ്തുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. 2024 ജൂലൈ 20 രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ലേല നടപടികൾ നടക്കും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലേല ദിവസം രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരായി ലേലത്തിൽ പങ്കെടുക്കുകയോ ജൂലൈ 19 മൂന്ന് മണിക്ക് മുൻപായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ഓഫീസിൽ സീൽ ചെയ്ത ക്വട്ടേഷനുകൾ സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.

പി.എൻ.എക്സ്. 2976/2024

date