Skip to main content

കിക്മ എം.ബി.എ അഭിമുഖം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ)   എം.ബി.എ. (ഫുൾടൈം) 2024- 26 ബാച്ചിലേയ്ക്ക് എം.ബി.എ അഡ്മിഷൻ ഇന്റർവ്യൂ ജൂലൈ 22-ന് (തിങ്കൾ) രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ കോളേജ് കാമ്പസിൽ നടത്തുന്നു.

        കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒ.ഇ.സി./ എസ്.സി./ എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അൻപത് ശതമാനം മാർക്കിൽ കുറയാത്ത അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.    കൂടുതൽ വിവരങ്ങൾ 8547618290/ 9188001600 എന്നീ നമ്പരുകളിലും, www.kicma.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

പി.എൻ.എക്സ്. 2977/2024

date