Skip to main content

കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം 2024

കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിനുള്ള കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം 2024ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി ഈ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻ സ്സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 2024 ആഗസ്റ്റ് 31 വരെ സമർപ്പിക്കാവുന്നതാണ്. പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വർണ്ണ പതക്കവും ലഭിക്കും. തുടർന്ന് ഗവേഷണ പ്രോജക്ട്‌ ചെയ്യുവാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശസന്ദർശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കുന്നതാണ്. നിർദ്ദിഷ്ട മാതൃകയിൽ നാമനിർദ്ദേശങ്ങളും അനുബന്ധ രേഖകളും ആഗസ്റ്റ് 31ന് മുൻപായി Director, Kerala State Council for Science, Technology & Environment, SasthraBhavan, Pattom, Thiruvananthapuram - 695 004 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.

പി.എൻ.എക്സ്. 2979/2024

date