Skip to main content

അപേക്ഷ ഫീസ് അടക്കേണ്ട തീയതി ദീർഘിപ്പിച്ചു

സംസ്ഥാനത്തിലെ സർക്കാർ ഐ.ടി.ഐകളിലെ 2024 പരിശീലന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികളുടെ ഭാഗമായി അപേക്ഷാ ഫീസ് ഒടുക്കാത്തതോ, അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കാത്തതോ ആയ അപേക്ഷകർക്ക് അപേക്ഷാഫീസ് ഒടുക്കുന്നതിനും അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനുമുള്ള അവസാന തീയതി 2024 ജൂലൈ 18 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഹയർസെക്കണ്ടറി സേ പരീക്ഷയുടെ റിസൾട്ട് വന്നിട്ടുള്ളതിനാൽ പാസായ കുട്ടികൾക്ക് ഐടിഐ പ്രവേശനത്തിന് നിയമാനുസൃതം ലഭിക്കേണ്ട ഗ്രേസ് മാർക്കിനും അർഹതയുള്ളതിനാൽ 2024 ജൂലൈ 12 ന് മുൻപ് ഐടിഐ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിഷൻ പോർട്ടലിൽ ലോഗിൻ ചെയ്ത് പ്ലസ്ടു യോഗ്യത കൂടി ചേർത്ത് ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

പി.എൻ.എക്സ്. 2980/2024

date