Skip to main content

ശിശു സൗഹൃദ മാധ്യമപ്രവർത്തനം: കേരള മീഡിയ അക്കാദമിയുടെ വട്ടമേശ സമ്മേളനം ജൂലൈ 19ന്

             ശിശു സൗഹൃദ-കേന്ദ്രീകൃത മാധ്യമനയത്തിനായി  ഒരു മാർഗ്ഗനിർദ്ദേശരേഖയ്ക്ക് രൂപം നൽകാൻ യൂനിസെഫിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 19ന്  രാവിലെ 11 മുതൽ ഉച്ചയ്ക്ക് ശേഷം 3 വരെ തിരുവനന്തപുരം ഗവ ഗസ്റ്റ് ഹൗസിലാണ്  വട്ടമേശ സമ്മേളനം.

             ബാലനീതി സംരക്ഷണത്തിന് മാധ്യമങ്ങൾ പിന്തുടരേണ്ട പെരുമാറ്റരീതികളും ജാഗ്രതകളും ഉൾക്കൊള്ളുന്നതാണ് മാർഗരേഖ. ഇത് തയ്യാറാക്കുന്നതിന് മുന്നോടിയായി യൂനിസെഫുമായി സഹകരിച്ച് കേരളത്തിലെ മൂന്ന് മേഖലകളിൽ കേരള മീഡിയ അക്കാദമി മാധ്യമപ്രവർത്തകർക്കായി ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പരിസമാപ്തിയായാണ് മന്ത്രിമാരും സർക്കാർ പ്രതിനിധികളും സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകരും സാമൂഹ്യനിരീക്ഷകരും പങ്കെടുക്കുന്ന വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നത്.

പി.എൻ.എക്സ്. 2987/2024

date