Skip to main content

ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ

        വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്സിലേക്ക് ജനറൽ മെരിറ്റ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷൻ 2024 ആഗസ്റ്റ് 19ന് നടത്തുന്നതാണ്. ഇതിലേക്കായി ജനറൽ മെരിറ്റ് വിഭാഗം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30ന് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്www.cpt.ac.in.

പി.എൻ.എക്സ്. 2990/2024

date