Skip to main content

ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്

കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ബ്രിഡ്ജ് കോഴ്‌സ് ജൂലൈ 29 മുതൽ ആഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം പ്ലസ്ടു തലത്തിൽ കമ്പ്യൂട്ടർ സയൻസ് / ബയോളജി സയൻസ് പൂർത്തികരിച്ചതിനു ശേഷം കമ്പ്യൂട്ടർ / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനിയറിങ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കാര്യവട്ടം ഐസിഫോസിലാണ് പ്രോഗ്രാം നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും ക്ലാസുകൾ.

സ്‌കൂളിൽ നിന്ന് കോളേജിലേക്കുള്ള പരിവർത്തന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സ് വളരെ പ്രയോജനകരമാകും. പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമിൽ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായ അറിവ് ഈ കോഴ്‌സിൽ നിന്നും ലഭിക്കും. കൂടാതെ ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംവദിക്കാനും സാധിക്കും. ഒരു ബാച്ചിൽ 30 സീറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഒരാൾക്ക് 2,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/event-details/194 എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 24. കുടുതൽവിവരങ്ങൾക്ക്: 7356610110, +91 2700012/13, 0471 2413013, 9400225962.

പി.എൻ.എക്സ്. 2992/2024

date