Skip to main content

അങ്കണവാടി വര്‍ക്കര്‍ നിയമനം: സര്‍ട്ടിഫിക്കറ്റ് പരിശോധന

പുൽപ്പറ്റ  ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്‍ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള  സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ എന്നിവ തൃപ്പനച്ചി  വനിതാ വ്യവസായ കേന്ദ്രത്തിൽ    (ആശുപത്രി പടി) വെച്ച് ജൂലൈ 23 മുതല്‍ 25 വരെ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ 22 നു മുമ്പായി അരീക്കോട് അഡിഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ:  0483 275 7275

വാഴക്കാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്ക് പരിഗണിക്കുന്നതിന് സെലക്‍ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള  സർട്ടിഫിക്കറ്റ് പരിശോധന, ഇന്റർവ്യൂ എന്നിവ ജൂലൈ 23, 24 തീയതികളില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച്  നടക്കും. അപേക്ഷകര്‍ ഒറിജിനല്‍ രേഖകളുമായി ഹാജരാവണം. അറിയിപ്പ് ലഭിക്കാത്തവര്‍ കൊണ്ടോട്ടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2713315, 9188959785

date