Skip to main content

കനത്ത മഴ: 46 വീടുകൾ ഭാഗികമായി തകർന്നു

ശക്തമായ മഴയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മലപ്പുറം ജില്ലയില്‍ 46 വീടുകൾ ഭാഗിമായി തകർന്നു. പൂർണ ഭവനനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടില്ല. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ബുധനാഴ്ച (ജൂലൈ 17) രാവിലെ എട്ടു മണി വരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 11 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 27.95 എം.എം. ആണ്.

date