Skip to main content

ആലപ്പുഴ ഗവ.മോഡൽ എച്ച്.എസ്സ്.എൽ.പി സ്‌കൂളിന്റെ പുതിയ 10  ക്ലാസ് മുറികൾ  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു 

 

ആലപ്പുഴ:  മോഡൽ ഗവ.എച്ച്.എസ്സ്.എൽ.പി സ്‌കൂളിന് പുതുതായി നിർമിച്ച 10 ക്ലാസ് മുറികളും ഇരുനിലകളിലായുള്ള രണ്ട്് ടോയ്‌ലറ്റ് ബ്ലോക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി തിങ്കളാഴ്ച സ്‌കൂളിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പുതിയ ക്ലാസ് നിർമ്മിക്കുന്നതിന് 2019-20 ലെ ബഡ്ജറ്റിൽ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉൾപ്പെടുത്തി 220 ലക്ഷം അനുവദിച്ചിരുന്നു.  ഭാവിയിൽ മൂന്നു നിലകൾ വരെ പണിയാൻ ഉള്ള അടിത്തറ നൽകി താഴത്തെ നിലയിൽ ആറ് ക്ലാസ് മുറികളും, ഒരു ടോയ്ലറ്റ് ബ്ലോക്കും, ഒരു സ്റ്റെയർകേസ് മുറിയും, വരാന്തയും ഒന്നാം നിലയിൽ നാല് ക്ലാസ് മുറികളും, ഒരു ടോയ്ലറ്റ് ബ്ലോക്കും, ഒരു സ്റ്റെയർകേസ് മുറിയും, വരാന്തയുമാ്ണ് നിർമിച്ചിരിക്കുന്നത്, അധികമായി ഒന്നാം നിലയിൽ ഡ്രസ്സ് വർക്കും ചെയ്തിട്ടുണ്ട്. 4.77 ലക്ഷംരൂപയുടെ വൈദ്യുതികരണവും നടത്തിയിട്ടുണ്ട്. സ്‌കൂളിൽ നടന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം 36 സ്‌കൂൾ മന്ദിരങ്ങളാണ് പുതുതായി പൂർത്തിയാകുന്നതെന്ന് എം.എൽ.എ പറഞ്ഞു.  
ചടങ്ങിൽ ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ വിശിഷ്ടാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ആർ. പ്രേം, നസീർ പുന്നക്കൽ, എ.എസ്. കവിത, വാർഡ് കൗൺസിലർമാരായ  പി.എസ്. ഫൈസൽ, മനീഷ , ബി. നസീർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇ.ഡി. ഓമന, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ.നിഹാൽ, ആലപ്പുഴ ഡി.ഡി.ഇ. ഇ.എസ്. ശ്രീലത, ആലപ്പുഴ എ.ഇ.ഒ. എം.കെ. ശോഭന, എസ്.എം.സി. ചെയർമാൻ എം. റിയാസ് തുടങ്ങിയവർ സംസാരിച്ചു.

date