Skip to main content

അനുശോചനം രേഖപ്പെടുത്തി

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി, എൻവയോൺമെന്റിന്റെ ആദ്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പദ്മവിഭൂഷൺ പുരസ്കാര ജേതാവുമായ ഡോ.എം.എസ്.വല്യത്താന്റെ നിര്യാണത്തിൽ കേരള ശാസ്ത്ര സാങ്കേതിക പാരിസ്ഥിതി കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിന്റെ സ്ഥാപക ഡയറക്ടറുമായിരുന്നു അദ്ദേഹം. കൗൺസിലിന്റെ പ്രഥമ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഇവിടത്തെ ബഹുമുഖമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും വൈവിധ്യമാർന്ന കർമ്മ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. കൗൺസിലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ  പൂർത്തീകരണത്തിനായി തീവ്രമായി പ്രവർത്തിക്കുകയും ചെയ്ത മഹനീയ വ്യക്തിത്വമായിരുന്നു ഡോ.എം.എസ്.വല്യത്താൻ. ഇന്നത്തെ നിലയിലുള്ള കൗൺസിലിന്റെ വളർച്ചയ്ക്ക് ഒരു പ്രേരക ശക്തി ആയിരുന്നു അദ്ദേഹം. സർവോപരി ഒരു മനുഷ്യസ്നേഹിയുമായിരുന്നുവെന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു.

പി.എൻ.എക്‌സ്. 3009/2024

date