Skip to main content

പേരണ്ടൂര്‍ കനാല്‍ തീരത്ത് പച്ചതുരുത്ത് ഒരുക്കി കൊച്ചി കോര്‍പ്പറേഷന്‍

 

മാലിന്യ കൂമ്പാരത്തെ പച്ചത്തുരുത്താക്കി മാറ്റി കൊച്ചിന്‍ കോര്‍പ്പറേഷനും ഹരിത കേരളം മിഷനും. കലൂര്‍ പേരണ്ടൂര്‍ കനാലില്‍ ഭാഗത്ത് ഗോകുലം പാര്‍ക്കിനെ സമീപം മാലിന്യ കൂമ്പാരമായിരുന്ന സ്ഥലം മനോഹരമാക്കി പച്ചത്തുരുത്ത് നിര്‍മ്മിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ റെനീഷ് മാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ രജനി മണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരിതകേരളം മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ഉണ്ണി രാജ മുഖ്യ അതിഥിയായി പങ്കെടുത്തു. 

അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ് രമേശ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൗണ്‍സിലര്‍ കാജല്‍ സലിം, അഡിഷണല്‍ സെക്രട്ടറി മുഹമ്മദ് ഷാഫി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നീത എം എന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരായ സിനി ഒ, ശ്രീജ വി, അജിത് ബി ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ നിസ്സ നിഷാദ്, ഗോകുലം പാര്‍ക്ക് ജനറല്‍ മാനേജര്‍ ജയറാം രാജന്‍, ജിനോഷ് തോമസ്, ഷോജി നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. മുപ്പത് സെന്റില്‍ ഒരുക്കിയ പച്ചതുരുത്തില്‍ മാവ്, പ്ലാവ് എന്നിവയാണ് നട്ടിരിക്കുന്നത്. പരിപാലന ചുമതല ഗോകുലം പാര്‍ക്ക് ജീവനക്കാര്‍ ഏറ്റെടുത്തു.

date