Skip to main content

എം.എസ്‌സി  നഴ്സിംഗ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

        കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള 2024 അധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in  ലെ “PG Nursing 2024 – Online application” എന്ന ലിങ്ക് മുഖേന ജൂലൈ 26 രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in  സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്. 3018/2024

date