നിലമ്പൂര്‍ ഐ.ജി.എം.എം.ആര് സ്കൂളില്‍ താത്കാലിക നിയമനം; കൂടിക്കാഴ്ച ഇന്ന്
നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുളള എല്‍.പി.എസ്.ടി, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ക്ക് എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ കെ.ജി.സി.ഇ അല്ലെങ്കില്‍ വി.എച്ച്.എസ്.സി വിജയവുമാണ് യോഗ്യത. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. എല്‍.പി.എസ്.ടിക്ക് പി.എസ്.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളും വേണം. യോഗ്യരായവര്‍ക്കായി ഇന്ന് (ജൂലൈ 19) സ്കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് രാവിലെ 10.30 നും, എല്‍.പി.എസ്.ടി തസ്തികയിലേക്ക് ഉച്ചക്ക് 12 മണിക്കുമാണ് കൂടിക്കാഴ്ച. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282553873, 9947299075.
- Log in to post comments