Skip to main content

*റിസോര്‍സ് അധ്യാപകരുടെ കൂടിക്കാഴ്ച്ച 23 ന്*

 

ജില്ലയില്‍ ഉപജില്ല അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് റിസോര്‍സ് അധ്യാപകര്‍ക്കുള്ള 14 ഒഴിവുകളിലെയ്ക്ക് കൂടിക്കാഴ്ച്ച ജൂലൈ 23 ന് ഉച്ചയ്ക്ക് 2.30 ന് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. യോഗ്യത: ബി എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍) ഇംഗ്ലീഷില്‍ ടിടിസി/ഡി.എഡ്/ഡിഇഐഇഡി/ബി.എഡ്. അഭിലഷണീയമായ യോഗ്യത എം എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍) അസാപ് നൈപുണ്യ വികസന എക്‌സിക്യൂട്ടീവ് പരിശീലനം. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍.

date