Skip to main content

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് 10 വീല്‍ ചെയറുകളും ഡയലൈസറുകളും ബാങ്ക് ഓഫ് ബറോഡ  കൈമാറി

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഒരു ലക്ഷം രൂപയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 10 വീല്‍ ചെയറുകളും ഡയലൈസറുകളും ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിര്‍ഷാ ബാങ്ക് ഓഫ് ബറോഡ ഡിജിഎം കെ ആര്‍ കഗ്ദല്‍ നിന്നും ഏറ്റുവാങ്ങി.  

ബാങ്ക് ഓഫ് ബറോഡയുടെ 117-ാമത് ഫൗണ്ടേഷന്‍ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഇവ കൈമാറിയത്.  സാധാരണക്കാരുടെ ആശ്രയമായ  എറണാകുളം ജനറല്‍  ആശുപത്രിക്ക് കൈത്താങ്ങാകാന്‍ സാധിച്ചതില്‍  ബാങ്ക് ഓഫ് ബറോഡ ഡിജിഎം കെ ആര്‍ കഗ്ദല്‍ സന്തോഷം അറിയിച്ചു. 'റീജിണല്‍ മാനേജര്‍ എം.വി ശേഷാഗിരി, എജിഎം സതീഷ്, ചീഫ് മാനേജര്‍ ബീനാ തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

date