Skip to main content

എം.ടെക് സ്‌പോൺസേർഡ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

        കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന                മോഡൽ എൻജിനീയറിംഗ് കോളേജ്എറണാകുളം, കോളേജ് ഓഫ് എൻജിനീയറിംഗ്കല്ലൂപ്പാറ  എന്നീ രണ്ട് എൻജിനീയറിംഗ് കോളേജുകളിൽ എം.ടെക് കോഴ്‌സുകളിലെ  (2024-25) സ്‌പോൺസേർഡ്  സീറ്റിലെ  പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 

        അപേക്ഷ  www.mtech.ihrd.ac.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ജൂലൈ 31 വൈകിട്ട് മണിവരെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദ്ദിഷ്ട അനുബന്ധങ്ങൾ, 600 (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 4 മണിക്ക് മുമ്പ്പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.inകോളേജ് വെബ്‌സൈറ്റിലും  8547005000 എന്ന ഫോൺ നമ്പരിലും ലഭ്യമാണ്.

പി.എൻ.എക്സ്. 3051/2024

date