Skip to main content

ജനകീയ സദസ് 

 

കോട്ടയം: ഗതാഗതമന്ത്രിയുടെ നിർദേശത്തെത്തുടർന്നു റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ കോട്ടയം നിയോജക മണ്ഡലം ജനകീയ സദസ്സ് ജൂലൈ 25ന് രാവിലെ 11.00 മണിക്ക് കോട്ടയം പൊതുമരാമത്ത് വകുപ്പ് ടി.ബിയിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പങ്കെടുക്കും. കോട്ടയം നിയോജകമണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ എന്നിവർക്ക് അതതു പ്രദേശങ്ങളിലെ പൊതുഗതാഗതാസംവിധാനം ശക്തിപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങൾ, പുതിയ ബസ് റൂട്ടുകൾ സംബന്ധിച്ച നിവേദനങ്ങൾ എന്നിവ ബന്ധപ്പെട്ട പഞ്ചായത്തു/ മുൻസിപ്പൽ സെക്രട്ടറിമാരെ ഏൽപ്പിക്കാം. പൊതുജനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കും നിർദ്ദേശങ്ങൾ നൽകാം.

date