Skip to main content

അതിഥി അധ്യാപക നിയമനം

 

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍  2024-25 അധ്യയന വര്‍ഷത്തേക്ക് ഇലക്ട്രോണിക്‌സ്  വിഭാഗത്തില്‍  അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ജൂലൈ 26 ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജില്‍ ഹാജരാകണം.  വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ്  gctanur.ac.in സന്ദര്‍ശിക്കുക. 

date