Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവരണ സീറ്റ് ഒഴിവ്

കളമശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സായ ബേക്കറി ആന്റ് കണ്‍ഫെക്ഷണറിയില്‍ വിശ്വകര്‍മ്മ, പിന്നാക്ക ക്രിസ്ത്യന്‍, എസ്.ടി വിഭാഗങ്ങളില്‍ ഓരോ സീറ്റും, ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സില്‍ കുശവ, മുസ്ലീം വിഭാഗത്തില്‍ ഓരോ സീറ്റും, ഇ ഡബ്ലിയു വിഭാഗത്തില്‍  രണ്ട് സീറ്റും ഒഴിവുണ്ട്. മറ്റ് കോഴ്‌സുകളില്‍ ജനറല്‍/സംവരണ ഭാഗങ്ങളില്‍ ഏതാനും സീറ്റുകള് ഒഴിവുണ്ട്. താത്പര്യമുളളവര് ഓഫീസുമായി ബന്ധപ്പെടുക. യോഗ്യത പ്ലസ് ടു/തത്തുല്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2558385, 2963385, 9188133492.

date