Skip to main content

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്സ് അപേക്ഷ ക്ഷണിച്ചു

        സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31. അപേക്ഷകർക്ക് പ്ലസ് ടുവി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത ഉണ്ടാവണം. പട്ടികജാതിപട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമുണ്ടാവും. പഠനകാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി./ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

        പ്രസ്തുത സർട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാർട്ടുമെന്റിൽ ഡി.റ്റി.പി ഓപ്പറേറ്റർ ഗ്രേഡ്-2, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് – 2, പ്ലേറ്റ് മേക്കർ ഗ്രേഡ് - 2 തസ്തികകളിലേയ്ക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം ലഭിക്കുന്നതിന് സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

        തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നു നേരിട്ടും മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേ കോട്ട, തിരുവനന്തപുരം- 695 024 എന്ന വിലാസത്തിൽ തപാലിലും/വെബ്‌സൈറ്റിൽ നിന്നും ഡൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-246 7728, വെബ്സൈറ്റ്www.captkerala.com.

പി.എൻ.എക്‌സ്. 3074/2024

date