Post Category
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽപോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു സയൻസ്/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായ വിദ്യാർത്ഥികൾ കോളജിൽ എത്തണം. ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാർത്ഥികൾക്ക് ഫീസിളവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 04862297617,85470 05084,94460 73146.
പി.എൻ.എക്സ്. 3097/2024
date
- Log in to post comments