വനിതാ സംരംഭകർക്ക് ആശ്വാസമേകി സംസ്ഥാന സർക്കാർ
*2016 വരെയുള്ള വായ്പകളിൽ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കാൻ അവസരം
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോർപറേഷനിൽ നിന്നും 2010 മുതൽ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയിൽ പിഴപ്പലിശ പൂർണമായി ഒഴിവാക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ കാലയളവിൽ വിവിധ കാരണങ്ങളാൽ കുടിശിക തീർക്കാതെ പോയ വായ്പകൾക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്.
ഇത്തരത്തിൽ കുടിശികയുള്ള വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കലിന് തയ്യാറായാൽ പിഴപ്പലിശ പൂർണമായും ഒഴിവാക്കി നൽകുന്നതിന് സംസ്ഥാന സർക്കാർ വനിത വികസന കോർപറേഷന് അനുമതി നൽകിയിട്ടുണ്ട്. മുന്നൂറ്റി അറുപതോളം വനിതകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ മൂന്ന് വർഷമായി 784 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ വിതരണം നടത്തിയ വനിത വികസന കോർപറേഷൻ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്ടിച്ചു.
പി.എൻ.എക്‌സ്. 3099/2024
- Log in to post comments