നിയമസഭ സമിതിയോഗം കാസർഗോഡ് ചേരും
കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2023-26), 2024 ജൂലൈ 30-ാം തീയതി ചൊവ്വാഴ്ച രാവിലെ 10.30 ന് കാസർഗോഡ് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. തദ്ദേശസ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യനീതി, ആഭ്യന്തരം, റവന്യൂ, ആയുഷ് എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ക്ഷേമപദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തും. വയോജനങ്ങളിൽ നിന്നും വയോജന സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതും, ജില്ലയിലെ സർക്കാർ വൃദ്ധസദനം സന്ദർശിച്ച് മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതുമാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും വ്യക്തികൾക്കും പ്രസ്തുത യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് രേഖാമൂലം പരാതി സമർപ്പിക്കാം.
പി.എൻ.എക്സ്. 3109/2024
- Log in to post comments