Skip to main content

അതിഥി അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ  ഇലക്ട്രോണിക്സ്  വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂലൈ 26ന്   രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാവണം.  വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റില്‍ ( gctanur.ac.in) ലഭിക്കും.

 

സീറ്റ് ഒഴിവ്

താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി.കോം , ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബിബിഎ, ബിഎസ്‌സി ഇലക്ട്രോണിക്സ്, എന്നീ ബിരുദ കോഴ്സുകളുടെയും ഇന്റഗ്രേറ്റഡ് എം എ മലയാളം കോഴ്‌സിന്റേയും മൂന്നാം സെമസ്റ്ററിൽ വിവിധ കാറ്റഗറികളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 2024 ജൂലൈ 30ന് ഉച്ചക്ക് ശേഷം രണ്ടു മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2582800.

 

date