വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിയമനം
വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. ഫാര്‍മസിസ്റ്റിന് ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.ഫാം/ ഡി.ഫാം ആണ് യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യന് ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടിയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ക്ലീനിങ് സ്റ്റാഫിന് ഏഴാം ക്ലാസ് വിജയമാണ് യോഗ്യത. ക്ലീനിങ് സ്റ്റാഫിന് 50 വയസ്സ് കവിയരുത്. ഫാര്‍മസിസ്റ്റിന് ജൂലൈ 26 ന് രാവിലെ 10 നും ലാബ് ടെക്നീഷ്യന് ജൂലൈ 29 ന് രാവിലെ 10 നും ക്ലീനിങ് സ്റ്റാഫിന് ജൂലൈ 29 ന് രാവിലെ 11.30 നും ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്കും വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ താമസക്കാര്‍ക്കും എല്ലാ തസ്തികകളിലും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2944441.
- Log in to post comments