ദര്‍ഘാസ് ക്ഷണിച്ചു
പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്‍സൈഡ് സിലിണ്ടറുകള്‍ ആവശ്യാനുസരണം നിറച്ച് ലഭ്യമാക്കുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍, പേപ്പര്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത് ചെയ്തു നല്‍കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30 വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2666439.
മങ്കട ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിലെ 2023 -2024 വർഷത്തെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ അടങ്ങിയ കവറിനു മുകളിൽ 2023-2024 വർഷത്തെ കോളേജ് മാഗസിൻ അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്നെഴുതി 'പ്രിൻസിപ്പല്‍, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് മങ്കട, കൊളത്തൂർ പോസ്റ്റ്, മലപ്പുറം, പിൻ - 679338' എന്ന വിലാസത്തിൽ എത്തിക്കണം. ജൂലൈ 29 ഉച്ചയ്ക്കു ശേഷം രണ്ടു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 202135.
- Log in to post comments