Skip to main content

മാലിന്യമുക്ത നവകേരളത്തിനായി ശുചിത്വ മിഷനുമായി കൈകോർത്ത് സിഎസ്‌ഐആർ-നിസ്റ്റ്

മാലിന്യസംസ്‌കരണ രംഗത്തെ അക്കാദമിക, ഗവേഷണ, സാങ്കേതിക മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സംസ്ഥാന ശുചിത്വ മിഷനുമായി ധാരണയിലേർപ്പെട്ട് കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച്-നാഷണൽ ഇൻസ്‌ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്‌ളിനറി സയൻസ് അൻഡ് ടെക്‌നോളജി (CSIR-NIIST).

ദേശീയ-അന്തർദേശീയ തലത്തിൽ എൻവയോൺമെന്റ് എൻജിനീയറിംഗ്, കാർഷിക മാലിന്യസംസ്‌കരണവും പുനരുപയോഗവും, ജൈവഇന്ധന നിർമ്മാണം, ജല ശുചിത്വം തുടങ്ങി ക്യാൻസർ ഗവേഷണം വരെയുള്ള വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ള നിസ്റ്റ്, ശുചിത്വ മിഷനിലൂടെ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉൾപ്പെടെ മാലിന്യസംസ്‌കരണത്തിൽ ഗവേഷണ സഹായങ്ങൾ, പദ്ധതി ആവിഷ്‌ക്കരണം, പരിശീലനം മുതലായവയിൽ സഹായം നൽകും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷൻ 133 ഓളം ഏജൻസികളെ എംപാനൽ ചെയ്യുകയും ഈ ഏജൻസികളെ ഉപയോഗിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വേസ്റ്റ് മാനേജ്‌മെന്റ് ഫലപ്രദമായി കൈകാര്യം ചെയ്യുകയും ചെയ്യും.

തിരുവനന്തപുരത്ത് ശുചിത്വ മിഷൻ സംഘടിപ്പിച്ച സാനിട്ടേഷൻ കോൺക്ലേവ്വ് 2024ൽ വച്ച് ഇരു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പ് വെച്ചു.

ശുചിത്വ മിഷൻ ഡയറക്ടർ യു.വി. ജോസ്, കെ എസ് ഡബ്ല്യു എം പി പ്രോജക്ട് ഡയറക്ട്ർ ഡോ.ദിവ്യ എസ്. അയ്യർ, സിഎസ്‌ഐആർ-നിസ്റ്റ് ഡയറക്ടർ ഡോ.സി അനന്തരാമകൃഷ്ണൻ, സിഎസ്‌ഐആർ-നിസ്റ്റ് സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കൃഷ്ണകുമാർ.ബി, സിഎസ്‌ഐആർ-നിസ്റ്റ് ചീഫ് സയന്റിസ്റ്റ് ഡോ. സി. കേശവചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 3119/2024

date