Skip to main content

കൊതുകിനെതിരെ കരുത്തോടെ; കരുതലോടെ കൂത്താട്ടുകുളം

 

കൂത്താട്ടുകുളം നഗരസഭ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയിടയില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 01 വരെ കൂത്താട്ടുകുളം നഗരസഭ പരിധിയിലെ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നു. കൂത്താട്ടുകുളം ഗവ. യൂ. പി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയാ ശിവന്‍ ഡെങ്കി ബോധവത്കരണ പ്രദര്‍ശന കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. 

ഡെങ്കി പ്രതിരോധ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡെങ്കിപനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകളുടെ പ്രജനന ഉറവിടങ്ങള്‍, ഈഡിസ് ലാര്‍വ, ഈഡിസ് കൊതുക്, ഡെങ്കി പനിയുടെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, സ്‌പ്രേയിങ്, ഫോഗിങ് അടക്കമുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ എല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പെടും. 

ഈ കൊതുക്ജന്യ രോഗത്തെ സമൂഹ നന്മക്കായി നമ്മുടെ നാട്ടില്‍ നിന്നും തുടച്ചു നീക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ അവബോധം നല്‍കുകയാണ് ലക്ഷ്യം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നഗരസഭ പരിധിയിലെ എല്ലാ സ്‌കൂളുകളിലും ബോധവത്കരണ പ്രദശര്‍നം നടത്തും. 

കൂത്താട്ടുകുളം നഗരസഭ പരിധിയിലെ 9 സ്‌കൂളില്‍ നിന്നായി 4200 വിദ്യാര്‍ത്ഥികളും 180 അധ്യാപകരും ഈ ക്യാമ്പയിന്റെ ഭാഗമാകും.
വിദ്യാര്‍ത്ഥികളിലൂടെ അവരുടെ വീടുകളിലെ ഉറവിട നശികരണ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും  ശരിയായ ബോധവത്കരണത്തിലൂടെ  ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ പ്രദര്‍ശനത്തിലൂടെ സാധ്യമാകുക.

date