Skip to main content

പരിശീലനം നടത്തി

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിൽ നടന്നു. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ജൈവവിഭവങ്ങളിൽ നിന്ന് ലഭ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതി പൂർവവുമായ പങ്കുവയ്ക്കൽ എന്നീ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ബോർഡ് മെമ്പർമാരായ ഡോ. സതീഷ്കുമാർ കെ, കെ.വി. ഗോവിന്ദൻ, ഡോ.കെ.ടി ചന്ദ്രമോഹനൻ, മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജൈവവൈവിധ്യ നിയമം (ഭേദഗതി) 2023, e-PBR തയ്യാറാക്കുന്ന രീതിജൈവവൈവിധ്യ ബോർഡിന്റെ എക്സ്റ്റൻഷൻ പരിപാടികളും ഭാവി പ്രവർത്തനങ്ങളും എബിഎസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയാവതരണവും ചർച്ചയും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സന്ദർശനവും ബോധവത്കരണ ക്ലാസും പരിശീലനത്തിന്റെ ഭാഗമായി നടന്നു.

പി.എൻ.എക്‌സ്. 3141/2024

date