Post Category
*താത്കാലിക നിയമനം*
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴില്‍ അഞ്ച് ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി എം എല്‍ ടി /പ്ലസ് 2 സയന്‍സ് ആന്റ് ഡി എം എല്‍ ടി കോഴ്സ് പാസ്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ആറുമാസ കാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര് വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11 വരെ ആയിരിക്കും രജിസ്ട്രേഷന്. സര്‍ക്കാര്‍ / പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
date
- Log in to post comments