സ്വാതന്ത്ര്യദിനാഘോഷം: ആലോചനയോഗം ചേർന്നു
രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല ആസ്ഥാനത്തെ ഒരുക്കങ്ങൾ ജില്ലാ കളക്ടര്‍ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ പോലീസ്, എക്സൈസ്, വനംവകുപ്പ്, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍ അണിനിരക്കും.
പരേഡിന്റെ ഭാഗമായുള്ള റിഹേഴ്സല്‍ ഓഗസ്റ്റ് 10, 12, 13 തീയതികളില്‍ മൈതാനത്ത് നടക്കും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ചുമതലകള്‍ യോഗം വിലയിരുത്തി. ഉത്തരവാദിത്തപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താൻ കളക്ടർ നിർദേശിച്ചു. പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചായിരിക്കും ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കുക.
കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ എ.ഡി.എം ആശാ സി എബ്രഹാം, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments