സ്കഫോള്‍ഡ് ക്യാമ്പ്
സമഗ്ര ശിക്ഷാ കേരളം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്കഫോള്‍ഡ് രണ്ടാം വര്‍ഷ ക്യാമ്പും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ സംഗമവും റെയിന്‍ബോ സ്യൂട്ടില്‍ കലക്ടര്‍ അരുണ്‍ കെ വിജയന് ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഇ സി വിനോദ് അധ്യക്ഷനായി. പഠനത്തില്‍ മിടുക്കരായ, സാമൂഹ്യ സാമ്പത്തിക പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പിന്തുണ നല്കുന്ന പദ്ധതിയാണ് സ്കഫോള്‍ഡ്. അക്കാദമിക, കരിയര്‍, ജീവിത നൈപുണി ക്ലാസുകള്‍, ക്യാമ്പുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. ക്യാമ്പില്‍ അറുപതോളം കുട്ടികള്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ കെ വി ദീപേഷ്, ടി കെ വിജില്‍, എം അഫ്സല്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ലിതേഷ് കോളയാട് മോട്ടിവേഷന്‍ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസര്‍ രാജേഷ് കടന്നപ്പള്ളി സ്വാഗതവും സി സാരംഗ് നന്ദിയും പറഞ്ഞു.
- Log in to post comments