Skip to main content

അതിഥി അധ്യാപക ഒഴിവ്

 

എറണാകുളം മഹാരാജാസ് കോളേജിലെ ഇസ്ലാമിക ചരിത്ര വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത: ഇസ്ലാമിക ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ്  ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം.  നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ച്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം ) ഓഗസ്റ്റ് രണ്ടിനു രാവിലെ 10 ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക.

date