Skip to main content

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ - ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക് ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത സിസിപി/എന്‍സിപി അല്ലെങ്കില്‍ തത്തുലും. ഓഗസ്റ്റ് എട്ടിന് രാവിലെ ഒമ്പതിന് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ്,  വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്,  ജനന തീയതി തെളിയിക്കുന്ന അസല്‍ രേഖ,  പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, (മുകളില്‍ കൊടുത്ത രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ഹാജരാക്കണം)  സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എത്തിച്ചേരണം.  പ്രതിമാസ വേതനം - 14700 രൂപ. 

date