Skip to main content

*വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കും*

 

 

പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിര്‍മ്മാണത്തിന്റെ സാധ്യതാ പഠനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തകര്‍ ഉടനെ ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വെള്ളമുണ്ട- തോട്ടോളിപ്പടി റോഡ് നിര്‍മ്മാണപ്രവൃത്തി മഴ കുറയുന്ന മുറയ്ക്ക് പൂര്‍ത്തീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വനം വകുപ്പിന്റെ അനുമതി ലഭിച്ചശേഷം എന്‍.ആര്‍.ഇ.ജി.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ കാഞ്ഞിരങ്ങാട് യൂണിറ്റിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നിര്‍വഹിക്കുമെന്ന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. റവന്യൂ ഭൂമിയിലുള്ള നെല്ലറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വ്വേയറെ ചുമതലപ്പെടുത്തിയതായും ഓഗസ്റ്റ് ആറിന് സംയുക്ത പരിശോധന നടത്തുമെന്നും എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ വീട് കെട്ടി പിന്നീട് കൃത്യമായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ വീട്ട് നമ്പര്‍ ലഭിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് എബിസിഡി മോഡലിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നത് ഉചിതമായിരിക്കുമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നത് വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍ദേശം നല്‍കി.  ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വകുപ്പുകളില്‍ നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പുകള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാകണമെന്നും ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. തെരുവുനായ ശല്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ തലത്തില്‍ ഒരു ഫോഴ്‌സ് രൂപീക്കരിക്കണമെന്ന് ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രേമേശ് ആവശ്യപ്പെട്ടു. ടേക്ക് എ ബ്രേക്ക് പദ്ധതയിലെ സാങ്കേതിക തടസ്സം നീക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. 

 

ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് പദ്ധതിസംബന്ധിച്ച് നടത്തിപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എ അബ്ദുല്‍ നാസര്‍ അവതരണം നടത്തി. പ്രിയദര്‍ശിനി ടി എസ്റ്റേറ്റില്‍ കെഎസ്ഇബിയുടെ സോളാര്‍ പാനല്‍ പദ്ധതി അടുത്തമാസം ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംഎല്‍എമാരുടെ പ്രത്യേക വികസന നിധി ആസ്തി വികസന ഫണ്ട് എന്നിവയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യക്ഷയായ ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ. ടി.സിദ്ധിഖ് എംഎല്‍എ, എ.ഡി.എം കെ.ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, അസിസ്റ്റന്റ് കളക്ടര്‍ എസ്.ഗൗതം രാജ്, പ്ലാനിങ് ഓഫീസര്‍ പി.ആര്‍.രത്‌നേഷ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date