Skip to main content

സൗജന്യ പഠനോപകരണ കിറ്റ്: ആഗസ്റ്റ് 7 വരെ അപേക്ഷിക്കാം

 

കേരള മോട്ടോര്‍ തൊഴിലാളി  ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തില്‍ 1 മുതല്‍ 7 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയ്യതി ആഗസ്റ്റ് 7 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഓഫീസിലും, ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ kmtwwfb.org  ലും ലഭിക്കും. 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍. 0497- 2705197

date