Skip to main content

തെങ്ങിന് തടം മണ്ണിന് ജലം: ക്യാമ്പയിന് ആഗസ്റ്റില്‍ തുടക്കമാവും

 

മഴവെള്ളം ഭുമിയിലേക്കു സ്വാഭാവികമായി ഇറങ്ങുന്നത് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് തെങ്ങിന് തടം മണ്ണിന് ജലം  ക്യാമ്പയിന്‍ ആഗസ്റ്റില്‍ തുടക്കമാവും.  ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും കര്‍ഷക സംഘടനകളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ക്യാമ്പയിന്‍ ഏറ്റെടുക്കുന്നത്. എന്‍ എസ് എസ്, റസിഡന്‍സ് അസോസിയേഷനുകള്‍ , യുവജന സംഘടനകള്‍, തുടങ്ങിയവയുടെ സഹകരണം കൂടി ക്യാമ്പയിനില്‍ തേടും. സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പരമാവധി പ്രയോജനപെടുത്തും. തടമെടുക്കാന്‍ പരിശീലനം ആവശ്യമാണെങ്കില്‍ നല്‍കും. കാര്‍ഷിക യന്ത്രങ്ങൾ ഉപയോഗിച്ച് തടം തയ്യാറാക്കുന്നതിന്റെ സാധ്യതയും പ്രയോജനപ്പെടുത്തും. ആദ്യ ഘട്ടത്തില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ചുരുങ്ങിയത് ഒരു വാര്‍ഡില്‍ ക്യാമ്പയിന്‍ നടപ്പാക്കും. ജല ക്ഷാമം രൂക്ഷമായി അനുഭവപ്പെടാറുള്ള വാര്‍ഡിനാണ് മുന്‍ഗണന.ഇടവപ്പാതി  അവസാനിക്കും മുമ്പ് ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലാകും തടമെടുപ്പ് . പരമാവധി മഴ വെള്ളം ഒഴുകി പോകാതെ ഭൂമിയില്‍ സംഭരിക്കുകയാണ് ലക്ഷ്യം .

date