Skip to main content

കുട്ടികളുടെ അന്താരാഷ്ട്ര ഉച്ചകോടിയിൽ  പ്രബന്ധം അവതരിപ്പിക്കുവാൻ അവസരം.

കോട്ടയം: കുടുംബശ്രീമിഷൻ, കോട്ടയം ശുചിത്വോത്സവം സീസൺ രണ്ടിന്റെ ഭാഗമായി ജില്ലാതലത്തിൽ 'മാലിന്യമുക്ത നവകേരളം - പ്രശ്‌നങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ/ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ സംസ്ഥാന തലത്തിൽ വിജയിക്കുവർക്ക് നവംബർ മാസത്തിൽ കുടുംബശ്രീ സംസ്ഥാന മിഷൻ നടത്തുന്ന കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.  
കുടുംബശ്രീ ജില്ലാമിഷൻ ബാലസഭാ കുട്ടികൾ, ഹൈസ്‌കൂൾ/ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾ എന്നിവർക്കു പങ്കെടുക്കാം. സ്‌കൂൾ പ്രതിനിധികൾ ആയി വരുന്നവരുടെ വിദ്യാലയങ്ങൾക്ക് ഹൈസ്‌കൂൾ/ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്ന് ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ഓഗസ്റ്റ് 3,4 തീയതികളിൽ നടക്കുന്ന ജില്ലാതല സെമിനാറിൽ അവതരിപ്പിക്കാം. ജില്ലാതലത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് സംസ്ഥാനതലത്തിൽ പ്രബന്ധം അവതരിപ്പിക്കാം. സംസ്ഥാന തലത്തിൽ ആദ്യ അഞ്ച് വിജയികൾക്ക് യഥാക്രമം 10000,8000,6000,4000,2000 എന്നിങ്ങനെ  തുക സമ്മാനമായി ലഭിക്കും.
രജിസ്റ്റർ ചെയ്യുന്നതിനായി തൊട്ടടുത്ത സി.ഡി.എസ്സിലോ sisdko...@gmail.com എന്ന് ഇമെയിലിലോ 9447327341 എന്ന നമ്പറിലോ ബന്ധപ്പെടാം. https://forms.gle/tsVbXzYkjpusdXby9 ഗൂഗിൾ ഫോം വഴിയും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ജൂലൈ 27 വൈകീട്ട് 5 മണിവരെ.

 

date