Skip to main content

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ജൂലൈ 30ന് പ്രാദേശിക അവധി

കോട്ടയം:  ജൂലൈ 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെമ്പ് പഞ്ചായത്തിലെ ഒന്നാംവാർഡ്(കാട്ടിക്കുന്ന്) വാകത്താനം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് (പൊങ്ങന്താനം), പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ്(പൂവൻതുരുത്ത്) എന്നീ  വാർഡുകളുടെ പരിധിയിൽ വരുന്ന  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജൂലൈ 30നും  പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ജൂലൈ 29,30 തീയതികളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  വോട്ടെടുപ്പ്  ജൂലൈ 30 ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ നടക്കും.
പ്രസ്തുത വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30ന്  വൈകിട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ ജൂലൈ 31നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. പ്രസ്തുത വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ,കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യുന്നതിന് ബന്ധപ്പെട്ട മേലധികാരികൾ അനുമതി നല്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവർ ജൂലൈ 29 ന് ഉച്ചയ്ക്ക് 12 നു മുമ്പായി ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ഹാജരാകേണ്ടതാണ്. ജൂലൈ 31നാണ് വോട്ടെണ്ണൽ.

 

date