Post Category
ലീഡ് ബാങ്ക് ഓഫീസ് ഉദ്ഘാടനം, വായ്പാ വിതരണമേള 26 ന്
ഇടുക്കി ജില്ലയുടെ പുതിയ ലീഡ് ബാങ്ക് ഓഫീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ മേധാവിയും ചീഫ് ജനറൽ മാനേജരുമായ എ. ഭുവനേശ്വരി ഈ മാസം 26 ന് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ മങ്ങാട്ട് കവലയിലുള്ള റീജണൽ ബിസിനസ് ഓഫീസ് കെട്ടിടത്തിലാണ്പുതിയ ലീഡ് ബാങ്ക് ഓഫീസ്, ഇടുക്കി ജില്ലയുടെ ലീഡ് ബാങ്ക് ചുമതല, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഈ സാമ്പത്തിക വർഷം മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തിരുന്നു. എസ്. ബി. ഐ. ചീഫ് ജനറൽ മാനേജർ റെജി രാജ് ലീഡ് ബാങ്ക് മാനേജരായി ചുമതലയേൽക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്, വായ്പ സംബന്ധമായ ജനസമ്പർക്ക പരിപാടിയും, വായ്പാ വിതരണ മേളയും നടത്തും
date
- Log in to post comments