Skip to main content

എയ്ഡ്‌സ് ബോധവത്ക്കരണം -റെഡ് റൺ മാരത്തൺ മത്സരം സംഘടിപ്പിച്ചു

 

 വിദ്യാർത്ഥികൾക്കിടയിൽ എച്ച്‌ഐവി എയ്ഡ്‌സ് അവബോധം നൽകുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ ആരോഗ്യവകുപ്പും ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി മാരത്തോൺ മത്സരം സംഘടിപ്പിച്ചു.
എച്ച്‌ഐവി / എയ്ഡ്‌സ് , മയക്കുമരുന്ന് ദുരുപയോഗം  എന്നിവയെപ്പറ്റി  കൂടുതൽ ബോധവൽക്കരണം , എച്ച്‌ഐവി എയ്ഡ്‌സ് ,  ലൈംഗിക  രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണം എന്നിവ  ലക്ഷ്യമാക്കിയാണ്  മത്സരങ്ങൾ സംഘടിപ്പിച്ചത്.
ജില്ലാ കലക്ടറേറ്റിന്റെ സമീപത്തു നിന്നും ആരംഭിച്ച് ഇടുക്കി  മെഡിക്കൽ കോളേജിൻറെ മുൻപിൽ സമാപിച്ച മാരത്തൺ മത്സരം ഇടുക്കി ജില്ലാ കലക്ടർ .വി . വി ഘ്‌നേശ്വരി  ഫ്ളാഗ്ഓഫ് ചെയ്തു.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ മനോജ് എൽ അധ്യക്ഷത വഹിച്ചു.  ജില്ലാ ടിബി ഓഫീസർ ഡോ. സാറ ആൻ ജോർജ് ബോധവൽക്കരണ സന്ദേശം നൽകി ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ശരത്ത് ജി റാവു സംസാരിച്ചു.   ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 69 ആൺകുട്ടികളും  46 പെൺകുട്ടികളും  മാരത്തണ്ണിൽ പങ്കെടുത്തു.

ഇടുക്കി മെഡിക്കൽ കോളേജിൽ  സമാപന ചടങ്ങിൽ ഇടുക്കി മെഡിക്കൽ കോളേജ്  സൂപ്രണ്ട് ഡോക്ടർ സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു . ജില്ലാ ടി ബി  ഓഫീസർ ഡോ. സാറാ ആൻ ജോർജ് ബോധവൽക്കരണ സന്ദേശം നൽകി 'ജില്ലാ മാസ് മീഡിയാ ഓഫീസർ  തങ്കച്ചൻ ആൻറണി,ഇഎൻ റ്റി സ്‌പെഷ്യലിസ്റ്റ് ഡോക്ടർ നവാസ് ,പൾമണോളജിസ്റ്റ് ഡോക്ടർ. ജോസ് ഡി മുണ്ടിയത്ത് .  പുരുഷ വിഭാഗം മാരത്തൺ മത്സരത്തിൽ ഐടിഐ കട്ടപ്പനയിൽ നിന്നുള്ള ജോയ് പോൾ ഒന്നാം സ്ഥാനവും, ജി സി ഐ ഇടുക്കിയിൽ നിന്നുള്ള വിദ്യാർത്ഥികളായ അഹമ്മദ് സ്വാലിഹ് എം രണ്ടാം സ്ഥാനവും അതുൽ ജോൺ റെജി മൂന്നാം സ്ഥാനവും നേടി. .സ്ത്രീ വിഭാഗം മാരത്തൺ മത്സരത്തിൽ ജിറ്റി എച്ച്എസ്എസ് വിദ്യാർത്ഥിനികളായ ജോബിന ജോബി ഒന്നാം സ്ഥാനവും ഡൽനാ ടോമി രണ്ടാം സ്ഥാനവും നേടി . ഇടുക്കി ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ നിന്നുള്ള കൃഷ്ണ എസ് മൂന്നാം സ്ഥാനം നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനത്തുക നൽകി.  ജില്ലാതലത്തിൽ വിജയികളായവർക്ക് സംസ്ഥാന തലത്തിൽ നടത്തപ്പെടുന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കുന്നതിന് അവസരമുണ്ട്.  ആരോഗ്യവകുപ്പ് വിഭാഗം ജീവനക്കാർ ജില്ലാ എയ്ഡ്‌സ് കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ജീവനക്കാർ ആരോഗ്യ കേരളം ജീവനക്കാർ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവരും പരിപാടിയുടെ ഭാഗമായി.

 

 

date