Skip to main content
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 1,11,001 രൂപയുടെ ചെക്ക് ഞീഴൂർ എവർ ഷൈൻ റോയൽ ക്ലബ്്(ഇ.എസ്.ആർ.സി.) ഭാരവാഹികൾ ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി കൂടുതൽ പേർ

കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 1,11,001 രൂപ  സംഭാവനയുമായി ഞീഴൂർ എവർ ഷൈൻ റോയൽ ക്ലബ്്.(ഇ.എസ്.ആർ.സി.) കോട്ടയം കളക്‌ട്രേറ്റിലെത്തിയ ക്ലബ് ഭാരവാഹികളായ സന്ദീപ് ദാസ്, ഡി. അരുൺ, പി.എം. ജയചന്ദ്രൻ, പ്രമോദ് എം. സോമൻ, രാഹുൽ പി. രാജ്, സി.എസ്. സോണി എന്നിവർ ചേർന്ന് ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി.  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.ഉഴവൂർ ഭാവന ആർട്‌സ് ക്ലബ് ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ക്ലബ് ഭാരവാഹികളായ ജോസ് ചാണ്ടിയും മാത്യൂ ജോസഫും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്് ബീന പി. ആനന്ദിനു ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി.
 രാഷ്ട്രീയപാർട്ടിയായ കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. ഭാരവാഹികളായ ടോമി വേദഗിരി, അനൂപ് കങ്ങഴ, ബിജു താനം എന്നിവർ ചേർന്ന് തുക ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. ചെങ്ങളം ജനമൈത്രി പുരുഷ സഹായ സംഘത്തിന്റെ സംഭാവനയായ 7000 രൂപ സംഘം പ്രസിഡന്റ് അജിമോൻ ജില്ലാ കളക്ടർക്കു കൈമാറി.

 

date