Post Category
25000 രൂപ നൽകി അക്കരപ്പാടം യു.പി. സ്കൂൾ വിദ്യാർഥികൾ
കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 25000 രൂപ നൽകി അക്കരപ്പാടം ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ 211 വിദ്യാർഥികളാണ് ഇത്രയും തുക പിരിച്ച് വയനാട് ദുരന്തബാധിതർക്കായി നൽകിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടരാജൻ, അധ്യാപികമാരായ വി. അനുഷ, കെ.ആർ. അഞ്ജു, ഏഴാം ക്ലാസ് വിദ്യാർഥികളായ നിഹാൻ കൃഷ്ണ, ത്രിഷ രാജു എന്നിവർ കളക്ട്രേറ്റിലെത്തി ചെക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.
date
- Log in to post comments