Skip to main content
കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മെഴുകുതിരി കച്ചവടം നടത്തുന്ന തൊടുപുഴ സ്വദേശി സരള നന്ദൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ വിഹിതം ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറുന്നു.

തന്റെ വിഹിതവുമായി മെഴുതിരി വിൽപനക്കാരിയായ സരളയും

കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തന്റെ വരുമാനത്തിന്റെ ഒരു പങ്ക് നൽകി സരള നന്ദനും. കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മെഴുകുതിരി കച്ചവടം നടത്തുകയാണ് തൊടുപുഴ സ്വദേശിയായ സരള നന്ദൻ. 1000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്. പണം എങ്ങനെ നൽകണമെന്ന് വയോധികയായ സരളാ നന്ദന് അറിയില്ലായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതുകേട്ടാണ് ജില്ലാ കളക്ടറുടെ ഓഫീസിലെത്തി തുക കൈമാറിയത്. കളക്ടർ ജോൺ വി. സാമുവൽ സരളാ നന്ദനിൽനിന്നു തുക ഏറ്റുവാങ്ങി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് സന്നിഹിതയായിരുന്നു.

 

date