Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒന്നരക്കോടി രൂപ നൽകി
കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒന്നരക്കോടി രൂപ നൽകി. ക്ഷേമനിധി ബോർഡ് ജീവനക്കാർ ഒരുലക്ഷത്തി എഴുപതിനായിരം രൂപയും നൽകി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയ്ക്ക് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ദിവാകരൻ ചെക്ക് കൈമാറി. ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത് പി. മനോഹർ സന്നിഹിതനായിരുന്നു.
date
- Log in to post comments