Skip to main content

അഴീക്കോട് നിയോജക മണ്ഡലം പ്രത്യേക തൊഴിൽ പദ്ധതി: സംഘാടക സമിതിയായി

കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് അഴീക്കോട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള നോളേജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോക്ടർ പി.എസ് ശ്രീകല പദ്ധതി വിശദീകരിച്ചു. മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. അജീഷ്, പി പി. ഷമീമ, എ. വി സുശീല, കെ. രമേശൻ, മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സൗമ്യ ഗോവിന്ദപൊതുവാൾകുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർ, വാർഡ് മെമ്പർമർ, സി.ഡി.എസ് മെമ്പർമാർ,  എന്നിവരും സംബന്ധിച്ചു.
സംഘാടക സമിതി ഭാരവാഹികൾ: ചെയർമാൻ കെ വി സുമേഷ് എംഎൽഎ, ജനറൽ കൺവീനർ സീമ കെ (ബി.ഡി.ഒ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്). ഗ്രാമ പഞ്ചായത്തുകളിൽ സംഘാടക സമിതി രൂപീകരിച്ച് പഞ്ചായത്തിൽ ഫെസിലിറ്റേഷൻ സെന്റർ തുറന്നു പ്രവർത്തിക്കും.
മണ്ഡലത്തിൽ നിന്നും നോളജ് മിഷന്റെ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത 7804 തൊഴിലന്വേഷകരെ നോളജ് മിഷന്റെ വിവിധ സേവനങ്ങളിലൂടെ തൊഴിൽ സജ്ജരാക്കി വൈജ്ഞാനിക തൊഴിൽ മേഖലയിൽ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

(പടം: കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് അഴീക്കോട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ. യോഗത്തിൽ കെ വി സുമേഷ് എംഎൽഎ സംസാരിക്കുന്നു
 

date