ന്യൂനപക്ഷ കമ്മീഷ൯ സിറ്റിംഗ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ എറണാകുളം ജില്ലാ സിറ്റിംഗ് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ് ഹർജികൾ പരിഗണിച്ചു. ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട മഞ്ഞപ്ര സ്വദേശിയുടെ ഹർജി പരിഗണിച്ച കമ്മീഷൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ ഇടമലയാർ ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി. കച്ചവട ലൈസെൻസിന് അപേക്ഷ കൊടുക്കാൻ വക്കീലിനെ ഏൽപ്പിച്ച പണം തിരിച്ചു കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് കൊച്ചി സ്വദേശി സമർപ്പിച്ച ഹർജിയിൽ എതിർകക്ഷിയിൽ നിന്നും വിശദീകരണം തേടാൻ കമ്മീഷൻ ഉത്തരവിട്ടു. പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരൻ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്ലാന്റേഷൻ കോർപറേഷൻ അധികൃതരോട് കമ്മീഷൻ ആവശ്യപ്പെട്ടു. സിറ്റിങ്ങിൽ പുതിയ ഒരു പരാതി ലഭിച്ചു.
- Log in to post comments