Post Category
കളമശ്ശേരി കാർഷികോത്സവം: സമാപന ദിനത്തിൽ വടംവലി, പൂക്കള മത്സരങ്ങൾ
മന്ത്രി പി രാജീവിൻ്റെ നേതൃത്വത്തിൽ ഒരുക്കുന്ന കളമശ്ശേരി കാർഷികോത്സവം 2.0 ൻ്റെ സമാപന ദിനമായ ഈ മാസം 13 നു വടംവലി , ഓണപൂക്കള മത്സരങ്ങൾ സംഘടിപ്പിക്കും. കളമശ്ശേരി അസംബ്ലി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും പങ്കെടുക്കാം.
വടംവലി , പൂക്കള മത്സരങ്ങൾക്ക് പ്രത്യേകം പുരസ്കാരങ്ങൾ സമ്മാനിക്കും. പൂക്കള മത്സരത്തിൽ യഥാർത്ഥ പൂക്കൾ മാത്രമെ ഉപയോഗിക്കാവൂ എന്ന്
സംഘാടകർ അറിയിച്ചു.
date
- Log in to post comments