Post Category
അപേക്ഷ ക്ഷണിച്ചു
2016 ലെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമത്തിൽ പരിശീലനം നൽകുന്നതും പരിശീലകരായി നിയോഗിക്കുന്നവർക്ക് സർക്കാർ അനുമതിക്ക് വിധേയമായി ഹോണറേറിയം അനുവദിക്കുന്നതുമാണ്. താത്പര്യമുള്ളവർ സെപ്റ്റംബർ 23ന് മുമ്പ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന മേൽവിലാസത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2720977.
പി.എൻ.എക്സ്. 4088/2024
date
- Log in to post comments